Film News

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

ധ്യാന്‍ ശ്രീനിവാസന്‍ ഭയങ്കര കഴിവുള്ള നടനാണ് എന്നാണ് ബേസില്‍ തന്നോട് പറഞ്ഞത് എന്ന് സംവിധായകന്‍ മുഹാഷിന്‍. ബേസിലിന് വളരെ കോണ്‍ഫിഡന്‍സുള്ള നടനാണ് ധ്യാന്‍. സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍ വച്ചാണ് തന്നോട് ബേസില്‍ ഇക്കാര്യം പറഞ്ഞതെന്നും മുഹാഷിന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മുഹാഷിന്‍റെ വാക്കുകള്‍

ഞാനും ലുക്മാനും കാലങ്ങളായി സുഹൃത്തുക്കളാണ്, ഒരു മുറിയിൽ താമസിച്ച ആളുകളാണ്. പക്ഷെ, ഞാൻ എന്റെ ആദ്യത്തെ സിനിമ ചെയ്യുന്നത് ലുക്മാനെ വച്ചല്ല, ബേസിലിനെ വച്ചായിരുന്നു. ഞാനും അവനും ഒരുമിച്ച് സിനിമയിലെത്താൻ പ്രയത്നിച്ച വ്യക്തികളാണ്. പക്ഷെ, ലുക്മാൻ ആദ്യം തന്നെ നടനായി, ‍ഞാൻ അപ്പോഴും സംവിധായകൻ ആയിട്ടുണ്ടായിരുന്നില്ല. ഒന്നാമത്തെ വർക്കിൽ ലുക്കു ഉണ്ടായിരുന്നില്ലെങ്കിലും രണ്ടാമത്തെ വർക്കിനായി ഞാൻ അവനെ അപ്രോച്ച് ചെയ്തു. അപ്പോൾ ഞാൻ അവനോട് പറഞ്ഞ ഒരു കാര്യം എന്താണെന്ന് വച്ചാൽ, എന്നോടോ ഹർഷദിനോടോ ഉള്ള കമ്മിറ്റ്മെൻഡ് കാരണം ഓക്കേ പറയരുത്. കഥ ഇഷ്ടപ്പെട്ടാൽ മാത്രം നമുക്ക് ഈ സിനിമ ചെയ്യാം. പക്ഷെ അവൻ തയ്യാറായിരുന്നു.

സൂക്ഷ്മദർശിനിയുടെ സെറ്റിൽ വച്ച് ബേസിലിനെ കണ്ടപ്പോൾ ഞാൻ ഇങ്ങനെ വളയുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അപ്പോൾ ബേസിൽ പറഞ്ഞത്, ഭയങ്കര പൊട്ടൻഷ്യൽ ഉള്ള നടനാണ് ധ്യാൻ എന്നാണ്. പക്ഷെ, അത് അവന് മനസിലായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബേസിലിന് വളരെ കോൺഫിഡൻസ് ഉള്ള നടൻ ആണ് ധ്യാൻ. മുഹാഷിൻ പറഞ്ഞു.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT