Film News

'അഭയം തേടി, വീണ്ടും', എംടിയുടെ കഥയ്ക്ക് ദൃശ്യഭാഷ്യമൊരുക്കി സന്തോഷ് ശിവന്‍, കൂട്ടുകെട്ട് 30 വര്‍ഷത്തിന് ശേഷം

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എം.ടി.വാസുദേവന്‍ നായര്‍- സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രമെത്തുന്നു. 'അഭയം തേടി, വീണ്ടും' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ആദ്യ എംടി സിനിമയാണ് ഇത്.

അജയന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചത്. ഏറെ ആഹ്ലാദത്തോടെയാണ് ഈ അവസരത്തെ കണ്ടതെന്ന് സന്തോഷ് ശിവന്‍ പ്രതികരിച്ചു. 30 വര്‍ഷത്തിനിടെ എംടിയുടെ പല സിനിമകളുടെയും ഭാഗമാകാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് 'അഭയം തേടി, വീണ്ടും'. നെറ്റ്ഫ്‌ളിക്‌സാണ് മലയാളം ആന്തോളജി നിര്‍മ്മിക്കുന്നത്. ജയരാജ്, പ്രിയദര്‍ശന്‍ എന്നിവരടക്കം അഞ്ച് സംവിധായകരുടെ സിനിമയാകും ആന്തോളജിയിലുണ്ടാകുക.

സിദ്ദിഖാണ് സന്തോഷ് ശിവന്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നത്. നസീര്‍ സംക്രാന്തിയാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഒരു സഞ്ചാരിയുടെ അഭയം തേടിയുള്ള യാത്രയാണ് കഥ പറയുന്നത്.

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

ചെയ്ത പാപം തുറന്നു പറഞ്ഞാൽ ? ത്രില്ലർ ട്രാക്കിൽ ദി റൈഡ് ട്രെയ്‌ലർ

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

SCROLL FOR NEXT