Film News

ബി ടെക്കിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും, 'കാസര്‍ഗോള്‍ഡ്' തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസര്‍ഗോള്‍ഡി'ന്റെ ചിത്രീകരണം പയ്യന്നൂരില്‍ ആരംഭിച്ചു. ബി ടെക്ക് എന്ന സിനിമയ്ക്കു ശേഷം മൃദുല്‍ നായരും ആസിഫലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാസര്‍ഗോള്‍ഡ്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മധുസൂദനന്‍ എംഎല്‍എ ഉപയോഗിച്ചപ്പോള്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണാ ആദ്യത്തെ ക്ലാപ്പ് അടിച്ചത്.

മുഖര്‍ജി എന്റെര്‍റ്റൈന്മെന്റിന്റെ സഹകരണത്തില്‍ സരിഗമ അവതരിപ്പിക്കുന്ന 'കാസര്‍ഗോള്‍ഡ്' സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജെബില്‍ ജേക്കബും കല സംവിധാനം നിര്‍വഹിക്കുന്നത് സജി ജോസഫുമാണ്. വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ്,നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കുന്നു.

സിബി മലയില്‍ സംവിധാനം ചെയ്ത കൊത്താണ് ആസിഫ് അലിയുടേതായി ഒടുവിലിറങ്ങിയ സിനിമ. കണ്ണൂര്‍ തന്നെയായിരുന്നു സിനിമയുടെയും പശ്ചാത്തലം. കാപ്പ, എ രഞ്ജിത് സിനിമ എന്നിവയാണ് ആസിഫ് അലിയുടെ ചിത്രീകരണം പുരോഗമിക്കുന്ന മറ്റ് സിനിമകള്‍. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന് ശേഷമാണ് ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്നത്. ദീപക് പറമ്പോല്‍, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്ക് അപ്പ് ജിതേഷ് പൊയ്യ എന്നിവര്‍ നിര്‍വഹിക്കുന്നു. സിനിമയിലെ സ്റ്റീല്‍സ് കൈകാര്യം ചെയ്യുന്നത് റിഷാദ് മുഹമ്മദും പരസ്യകല എസ് കെ ഡി ഡിസൈന്‍ ഫാക്ടറിയുമാണ്. സുനില്‍ കാര്യാട്ടുകര ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും വിനോഷ് കൈമള്‍, പ്രണവ് മോഹന്‍ എന്നിവര്‍ പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍മാരുമാണ്.

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT