Film News

2020ലെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍, മോഹന്‍ലാലിന്റെ റാം തുടങ്ങി

THE CUE

മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം റാം ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ തുടങ്ങി. മോഹന്‍ലാലിന്റെ കയ്യിലെ പരുക്കിനെ തുടര്‍ന്ന് ഡിസംബര്‍ അവസാനവാരം നിശ്ചയിച്ചിരുന്ന ഷൂട്ടിംഗ് ജനുവരിയിലേക്ക് മാറ്റിയതായിരുന്നു. മലയാള സിനിമാ വ്യവസായത്തില്‍ പുതുചരിത്രമെഴുതിയ ദൃശ്യം പ്രേക്ഷകരിലെത്തി അഞ്ചാം വര്‍ഷത്തില്‍ അതേ കൂട്ടുകെട്ട് ഒരുമിക്കുന്ന സിനിമയാണ് റാം. മോഹന്‍ലാല്‍, ബോളിവുഡ് താരം ആദില്‍ ഹുസൈന്‍ എന്നിവരുടെ ഭാഗങ്ങളാണ് കൊച്ചിയില്‍ ചിത്രീകരിച്ചത്. കൊച്ചി ഷെഡ്യൂളിന് ശേഷം ചെന്നൈ, ധനുഷ്‌കോടി, ഡല്‍ഹി എന്നിവിടങ്ങളിലും ചിത്രീകരിക്കും. ഇന്ത്യക്ക് പുറത്ത് കൊളംബോ, കെയ്‌റോ, യുകെ എന്നിവിടങ്ങളിലും ബിഗ് ബജറ്റ് ചിത്രമായ റാം ഷൂട്ട് ചെയ്യുന്നുണ്ട്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

പരുക്കേറ്റ കയ്യില്‍ ബാന്‍ഡേജുമായാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ആയിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നറിയുന്നു. മോഹന്‍ലാലിന് നായികയായി എത്തുന്നത് ത്രിഷയാണ്. ലാലും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് റാം. റാം എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ഡോക്ടറുടെ റോളിലാണ് തൃഷ.

ദൃശ്യം പോലൊരു സിനിമ ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല. റാം എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ വച്ചൊരു സിനിമ ചെയ്യുമ്പോള്‍ പ്രതീക്ഷ വളരെ ഉയരെയാണ്. അതുകൊണ്ട് അദ്ദേഹത്തിന് യോജിക്കുന്ന കഥാപാത്രത്തിനും കഥയ്ക്കുമായി കാത്തിരിക്കുകയായിരുന്നുവെന്ന് ജീത്തു ജോസഫ് ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ കൊച്ചിയിലെ ലോഞ്ചിനും കോട്ടയത്ത് നടന്ന ഉദ്ഘാടന പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുത്തത് കയ്യില്‍ ബാന്‍ഡേജ് ചുറ്റിയാണ്. ബിഗ് ബ്രദര്‍ ചിത്രീകരണത്തിലെ സംഘട്ടനരംഗത്തിനിടെ ലാലിന് പരുക്ക് പറ്റിയെന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ വിദേശത്ത് അവധി ആഘോഷത്തിനിടെ ലാലിന് കൈപ്പത്തിക്ക് പരുക്കേല്‍ക്കുകയായിരുന്നു. സതീഷ് കുറുപ്പാണ് ക്യാമറ. വിനായക് ശശികുമാര്‍ ഗാനരചന, വിഷ്ണു സംഗീത സംവിധാനം.

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. പാഷന്‍ സ്റ്റുഡിയോസും നിര്‍മ്മാണ പങ്കാളികളാണ്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം. വി എസ് വിനായക് ആണ് എഡിറ്റിംഗ്. ലിന്റാ ജീത്തു കോസ്റ്റിയൂം ഡിസൈനിംഗ്. ടോണി മാഗ്മിത്ത് ആണ് വിഎഫ്ക്സ്. ആശിര്‍വാദ് സിനിമാസും മാക്സ് ലാബുമാണ് റിലീസ്.

ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്.

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT