Film News

മോഹന്‍ലാല്‍ വീണ്ടും ഡബിള്‍ റോളില്‍

THE CUE

മോഹന്‍ലാല്‍ വീണ്ടും ഇരട്ടറോളിലെത്തുന്നു. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയിലാണ് അച്ഛന്റെയും മകന്റെയും റോളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

ചൈനയില്‍ ചിത്രീകരിച്ച സെക്കന്‍ഡ് ഷെഡ്യൂളില്‍ മോഹന്‍ലാല്‍ അച്ഛനായും മകനായും എത്തുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. ചുരുക്കം രംഗങ്ങളിലാണ് അച്ഛന്‍ കഥാപാത്രത്തിന്റെ സാന്നിധ്യമെന്നും ഇത് ചൈനയില്‍ ചിത്രീകരിച്ചതായും സംവിധായകരിലൊരായ ജോജു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജിബി ജോജു കൂട്ടുകെട്ടാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ രചനയും സംവിധാനവും.

ചൈനീസ് പരമ്പരാഗത ആയോധന വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് ഗാനരംഗത്തിലാണ്. ഇട്ടിമാണിയുടെ പ്രണയിനി ജെസിയുടെ റോളിലാണ് ഹണി റോസ്. അച്ഛന്‍ കഥാപാത്രത്തിന്റെ പ്രണയിനിയുടെ റോളില്‍ ജോസഫ് ഫെയിം മാധുരിയും.

തൃശൂര്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന നായക കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന സിനിമയുമാണ് ഇട്ടിമാണി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ ഓണം റിലീസാണ്. അജു വര്‍ഗീസ്, സലിം കുമാര്‍, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവരും സിനിമയിലൂണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ ഇട്ടിമാണിയില്‍ ജോയിന്‍ ചെയ്തത്.

സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ ആണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം സ്വന്തം സംവിധാനത്തിലുള്ള ത്രീഡി ചിത്രം ബറോസിലേക്ക് മോഹന്‍ലാല്‍ കടക്കും. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ചാര്‍ലി, വെള്ളിമൂങ്ങ എന്നീ സിനിമകളില്‍ സഹസംവിധായകരായിരുന്നവരാണ് സംവിധായകരായ ജിബിയും ജോജുവും

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT