Film News

ചൈനീസ് ഇട്ടിമാണി, മോഹന്‍ലാലിന്റെ ഓണച്ചിത്രം

THE CUE

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന അവസാന ഷെഡ്യൂള്‍ ചൈനയില്‍ പൂര്‍ത്തിയാകുന്നു. നവാഗതരായ ജിബി-ജോജു കൂട്ടുകെട്ട് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ ഓണം റിലീസാണ്. സിനിമയുടെ മൂന്ന് ഗെറ്റപ്പുകളാണ് ഇതുവരെ പുറത്ത് വന്നത്. പള്ളിക്കകത്ത് ഒരു കണ്ണിറുക്കി തോള്‍ ചെരിഞ്ഞിരിക്കുന്ന വിന്റേജ് ഫീല്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചായിരുന്നു ആദ്യ ലുക്ക്. പിന്നീട് മാര്‍ഗം കളി വേഷത്തില്‍, ചൈനയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒഫീഷ്യല്‍ ലുക്ക് പുറത്തുവിട്ടത്.

ചൈനീസ് പരമ്പരാഗത ലുക്കിലാണ് പുതിയ ഗെറ്റപ്പ്. ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹണി റോസ് ആണ് നായിക. അജു വര്‍ഗീസ്, സലിം കുമാര്‍, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവരും സിനിമയിലൂണ്ട്. തൂവാനത്തുമ്പികള്‍ എന്ന സിനിമകള്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ വാമൊഴിയുള്ള കഥാപാത്രമാകുന്ന സിനിമയുമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ ഇട്ടിമാണിയില്‍ ജോയിന്‍ ചെയ്തത്. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ ആണ് അടുത്ത ചിത്രം. ജൂലൈ അവസാന വാരത്തോടെ ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ചാര്‍ലി, വെള്ളിമൂങ്ങ എന്നീ സിനിമകളില്‍ സഹസംവിധായകരായിരുന്നവരാണ് സംവിധായകരായ ജിബിയും ജോജുവും.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT