Film News

'മോഹൻലാൽ - ശോഭന കോംബോ വീണ്ടും'; 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നത് തരുൺ മൂർത്തി ചിത്രത്തിനായി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കോംബോയായ മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നു. 20 വർഷങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചിത്രത്തിലൂടെയാണ് മോഹൻലാലിൻറെ നായികയായി ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹൻലാലും ശോഭനയും ഒന്നിക്കുന്ന 56 മത്തെ ചിത്രമാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. 2004 ൽ പുറത്തിറങ്ങിയ മാമ്പഴക്കാലമാണ് ഇരുവരും ജോഡിയായി ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. 2009ൽ റിലീസ് ചെയ്ത 'സാഗർ ഏലിയാസ് ജാക്കിയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

കുറെ വർഷങ്ങൾക്ക് ശേഷം താനൊരു മലയാള സിനിമ ചെയ്യാൻ പോകുകയാണ്. അതിൽ താൻ വളരെ എക്സ്സൈറ്റഡ് ആണെന്നും ലാൽ ജിയുടെ 360 മത് ചിത്രമാണ് അതെന്നും ശോഭന പറയുന്നു. അദ്ദേഹത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു എന്നും സോഷ്യൻ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ ശോഭന പറഞ്ഞു. എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെടട്ടെയെന്ന് താൻ ആഗ്രഹിക്കുന്നതായും ശോഭന കൂട്ടിച്ചേർത്തു. L 360 എന്ന് താൽക്കാലികമായി പേരിട്ട ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമിക്കുന്നത്. ടാക്‌സി ഡ്രൈവറായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. കെ ആർ സുനിലാണ് ചിത്രത്തിന്റെ കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

ഛായാഗ്രഹണം ഷാജികുമാർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്‌സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT