Film News

മലൈക്കോട്ടൈ വാലിബന് ശേഷം ബിഗ് ബജറ്റ് 'ഋഷഭ'യുമായി മോഹന്‍ലാല്‍ ; പാന്‍ ഇന്ത്യന്‍ ചിത്രം അടുത്തയാഴ്ച തുടങ്ങും

മലൈക്കോട്ടൈ വാലിബന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഋഷഭയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. നന്ദകുമാര്‍ സംവിധാനം ചെയ്ത് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും റിലീസിനെത്തുക. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് 'ഋഷഭ'. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വി.എഫ്.എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. മോഹന്‍ലാലിന്റെ മകനായി തെലുങ്കില്‍ നിന്നും ഒരു താരമെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുന്‍പ് മോഹന്‍ലാല്‍ ഋഷഭയെക്കുറിച്ച് പറഞ്ഞത്

'ഞാന്‍ പുതിയൊരു സിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. അതിനാണ് ഞാന്‍ ദുബായില്‍ വന്നത്. തെലുഗ്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വരുന്ന വലിയൊരു സിനിമയാണ്. ഋഷഭ എന്നാണ് ചിത്രത്തിന്റെ പേര്. ഇതൊരു വലിയ സിനിമയായിരിക്കും',

ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനാകുന്ന മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെതായി അടുത്തതായി മലയാളത്തില്‍ പുറത്തുവരാനിരിക്കുന്ന ചിത്രം. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT