Film News

ലാൽ സഹോദരനെപ്പോലെയെന്ന് മമ്മൂട്ടി; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വീഡിയോ പങ്കുവെച്ച് മോഹൻലാൽ

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. ‘ദി സോങ് ഓഫ് എം ആൻഡ് എൽ’ എന്ന പേരിലുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. സിനിമ ലോകത്തെ പ്രമുഖരെയെല്ലാം വീഡിയോയിൽ കാണാം. 'ലാൽ ആന്റണിയെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നത്. ഞാൻ ലാലിനെ സഹോദരനെപ്പോലെ കാണുന്നു, അങ്ങനെയാകുമ്പോൾ ആന്റണിയും എനിയ്ക്ക് സഹോദരനെപ്പോലെയാണ്' മമ്മൂട്ടി ചടങ്ങിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു.

'വളരെ സന്തോഷകരമായ ഒരു നിമിഷത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എന്റെ വീട്ടിലെ ചടങ്ങു പോലെയാണ് ഞാൻ ഈ വിവാഹത്തെ കാണുന്നത്. ആന്റണി എന്റെയൊപ്പം കൂടിയിട്ട് 33 വർഷമാകുന്നു. എന്റെ മകളുടെ സന്തോഷം നടക്കുന്ന അതെ സന്തോഷത്തിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്. നിങ്ങൾക്ക് ഏറ്റവും മനോഹരമായ ജീവിതം ഈശ്വരൻ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു' ഇപ്രകാരമായിരുന്നു ചടങ്ങിൽ പങ്കെടുത്ത മോഹൻലാലിയന്റെ വാക്കുകൾ

ആന്റണിയുടെ മകൻ ആശിഷും അധീന വിൻസെന്റും ചേർന്നാണ് ഏഴ് മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യാവസാനം വരെ വിവാഹത്തിന്റെ എല്ലാ ചടങ്ങിലും മോഹൻലാൽ പങ്കെടുത്തിരുന്നു. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT