Film News

ട്വല്‍ത് മാന്‍ ഇന്ന് തുടങ്ങുന്നു, ബ്രോ ഡാഡിക്ക് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ട്വല്‍ത് മാന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. 14 അഭിനേതാക്കള്‍ മാത്രമുള്ള സിനിമയുടെ ചിത്രീകരണം 25 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സസ്‌പെന്‍സ് സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒറ്റദിവസത്തെ സംഭവമാണ് കഥയാകുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നവാഗതനായ കെ.ആര്‍.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടുക്കി കുളമാവിലെ ഒരു റിസോര്‍ട്ടിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന്റെ 90 ശതമാനവും ഇവിടെയാകും ചിത്രീകരിക്കുക.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT