Film News

'വേണ്ടത് കിട്ടുന്നത് വരെ അദ്ദേഹം നമ്മളെക്കൊണ്ട് അത് ചെയ്യിപ്പിച്ചു കൊണ്ടിരിക്കും, പൃഥ്വിരാജ് എന്ന സംവിധായകൻ കുറച്ച് ടഫ് ആണ്': മോഹൻലാൽ

വിസ്മയിപ്പിക്കുന്നൊരു സംവിധായകനാണ് പൃഥ്വിരാജ് എന്ന് നടൻ മോഹൻലാൽ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ ആദ്യ സംവിധാനമായിരുന്നു ലൂസിഫർ. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംവിധായകനാണ് പൃഥ്വിരാജ് എന്നും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മോഹൻലാൽ പറയുന്നു. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

മോഹൻലാൽ പറഞ്ഞത്:

പൃഥ്വിരാജ് വിസ്മയിപ്പിക്കുന്നൊരു സംവിധായകനാണ്. അദ്ദേഹത്തിന് ഉപകരണങ്ങളെക്കുറിച്ചും ലെൻസിങിനെക്കുറിച്ചും അഭിനയിക്കുന്ന അഭിനേതാക്കളെക്കുറിച്ചും എല്ലാം വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന് വേണ്ടത് കിട്ടുന്നത് വരെ അദ്ദേഹം നമ്മളെക്കൊണ്ട് അത് ചെയ്യിച്ചു കൊണ്ടേയിരിക്കും. വളരെയധികം അര്‍പ്പണബോധമുള്ള ഡയറക്ടറാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പൂർണമായും അദ്ദേഹത്തിന് മുന്നിൽ നിങ്ങൾ സറണ്ടർ ചെയ്യണം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അദ്ദേഹം ഏതറ്റം വരെയും പോവാന്‍ തയ്യാറാണ്. മുഴുവൻ സിനിമയും അദ്ദേഹത്തിന്റെ തലയിൽ ഉണ്ടാവും.

എമ്പുരാൻ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. 100 കോടിക്ക് മുകളിൽ ബജറ്റിലാണ് എൽ ടു എന്ന ലൂസിഫർ രണ്ടാം ഭാ​ഗമൊരുങ്ങുന്നത്. മുരളി ​ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള സ്റ്റീഫൻ നെടുമ്പള്ളി അബ്രാം ഖുറേഷിയെന്ന ആയുധ വ്യാപാരി കൂടിയായ അധോലോക നായകനാണെന്ന് സൂചന നൽകിയാണ് ലൂസിഫർ അവസാനിച്ചത്. ഇതിന്റെ കഥാതുടർച്ചയാണ് എമ്പുരാൻ.

അതേ സമയം മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ബറോസ് ഡിസംബർ 25 ന് തിയറ്ററുകളിലെത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രമാണ് ഇനി തിയറ്റർ റിലീസിനെത്താനിരിക്കുന്ന മോഹൻലാൽ ചിത്രം. ബഹുഭാഷാ ചിത്രം വൃഷഭയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. ഇതിന് പിന്നാലെ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവം തുടങ്ങും. മോഹൻലാൽ ഇടവേളക്ക് ശേഷം താടിയെടുത്ത് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവം എന്നറിയുന്നു. 2025ൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ പ്രൊജക്ടിന്റെ തുടർ ചിത്രീകരണത്തിലും മോഹൻലാൽ ഭാ​ഗമാകും.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT