Film News

'ഇതേ പാത പിന്തുടര്‍ന്നാല്‍ നിങ്ങളെ വിസ്മരിക്കും', മോഹന്‍ലാല്‍ ഫാന്‍സ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം

നല്ല കഥാപാത്രങ്ങള്‍ ചെയ്തില്ലെങ്കില്‍ ആരാധകര്‍ പോലും വിസ്മരിക്കുമെന്ന മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാറിന്റെ ഫേസ്ബുക് പോസ്റ്റിനെ ചൊല്ലി വിമര്‍ശനവും ചര്‍ച്ചയും. മോഹന്‍ലാല്‍ സിനിമകളുടെയും കഥാപാത്രങ്ങളുടെയും തെരഞ്ഞെടുപ്പില്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനത്തിനിടെയാണ് താരത്തെ പരോക്ഷമായി പരാമര്‍ശിക്കുന്ന രീതിയില്‍ വിമല്‍ കുമാറിന്റെ പോസ്റ്റ് വന്നത്. മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടത് ശരിയാണോ തെറ്റാണോ എന്ന ചോദ്യമാണ് ഫേസ്ബുക് പോസ്റ്റിലൂടെ വിമല്‍ കുമാര്‍ ചോദിക്കുന്നത്. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും, തെറ്റാണെങ്കില്‍ നിങ്ങളെ ഞങ്ങള്‍ വിസ്മരിക്കുമെന്നും വിമല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിമല്‍ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്

'സിനിമ ഒരുവിനോദോപാധിയാണ്, കലയാണ്, വ്യവസായമാണ്. ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യന്മാര്‍ ഉണ്ട്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാര്‍ പ്രേക്ഷക സമൂഹത്തില്‍ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. തെറ്റാണെങ്കില്‍ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങള്‍ പതിയെ പതിയെ വിസ്മരിക്കും.'

പോസ്റ്റ് ചെയ്ത് അല്പസമയത്തിനകം തന്നെ വിമല്‍ കുമാര്‍ പിന്‍വലിച്ചെങ്കിലും, പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിമലിന്റെ പോസ്റ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നിരവധി പോസ്റ്റുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്ത വേളയില്‍ ചിത്രത്തെ മമ്മൂട്ടി ഫാന്‍സ് ഡീഗ്രേഡ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടി സാറിന് തുറന്ന കത്തെന്ന് അഭിസംബോധന ചെയ്ത് വിമല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റും ചര്‍ച്ചയായിരുന്നു.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT