Film News

കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്ന മോഹൻലാൽ; നിങ്ങളും സിനിമ കാണുന്നുണ്ടോയെന്ന് താരം; വീഡിയോ

മോഹൻലാലും കുടുംബവും ദൃശ്യം 2 സിനിമ കാണുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മോഹൻലാലും ഭാര്യ സുചിത്രയും സംവിധായകൻ പ്രിയദർശനും, മകൻ പ്രണവ് മോഹൻലാലും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം ഹോം തീയറ്ററിൽ ഇരുന്നാണ് സിനിമ കാണുന്നത്. 'ഞാൻ ദൃശ്യം സിനിമ കാണുന്നു നിങ്ങളോ' എന്ന തലക്കെട്ട് നൽകി കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതെ സമയം രണ്ടാം ദൃശ്യത്തിനെ ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് ആരാധകരോടും സിസിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരോടും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞു.

രണ്ടാം ദൃശ്യത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങളിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളിൽ പലരും സിനിമ കാണുകയും അതിനെത്തുടർന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. നല്ല വർക്കിനെ അഭിനന്ദിക്കുവാൻ ലോകമെങ്ങുമുള്ള സിനിമ പ്രേമികൾ ഇപ്പോഴും തയ്യാറാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് രണ്ടാം ദൃശ്യത്തിന് ലഭിച്ച വിജയം. സിനിമയെ ഇഷ്ടപ്പെടുന്നവരുടെ സ്നേഹവും പിന്തുണയും നമ്മളെ സ്വയം മെച്ചപ്പെടുത്താനും സഹായിക്കും. നിങ്ങളുടെ സ്നേഹത്തിന് വലിയ നന്ദി. ദൃശ്യം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ സിനിമ പ്രവർത്തകർക്കും എന്റെ നന്ദി.
മോഹൻലാൽ

ദൃശ്യം സെക്കന്‍ഡ് ഫെബ്രുവരി 19ന് അർദ്ധരാത്രിയോടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. അപ്പോൾ മുതൽ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നിറയുന്നത് സിനിമയെക്കുറിച്ചുള്ള പോസ്റ്റുകളും ചര്‍ച്ചകളുമാണ്. കേരളത്തിന് പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്വീറ്റുകളായും ഫേസ് ബുക്ക് പോസ്റ്റുകളായും നിറയുന്നുണ്ട്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT