Film News

'മിന്നല്‍ മുരളിയെ എവിടെ വെച്ച് കണ്ടാലും കൂട്ടമണി അടിക്കുക': ട്രെയ്‌ലര്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന മിന്നല്‍ മുരളിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ആക്ഷന്‍ ചിത്രം മിന്നല്‍ മുരളി നിര്‍മ്മിച്ചിരിക്കുന്നത്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി.

തുടക്കം മുതല്‍ തന്നെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് തനിക്ക് ഒരടുപ്പം തോന്നിയിരുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു. കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് മിന്നല്‍ മുരളിയിലൂടെ തങ്ങള്‍ ശ്രമിച്ചതെന്ന് സംവിധയകന്‍ ബേസില്‍ ജോസഫ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

'നിര്‍മാതാവ് എന്ന നിലയില്‍ ഈ സിനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. മിന്നല്‍ മുരളിയുടെ വിജയത്തിനായി ഞങ്ങള്‍ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പര്‍ ഹീറോ സിനിമ അതിന്റെ കരുത്തില്‍ ഭാഷകളെ മറികടക്കും. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്', സോഫിയ പോല്‍ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT