Film News

സംഘതീവ്രവാദികളെ തടയണം, ഈ ഭീകരപ്രവര്‍ത്തനത്തെ മലയാള സിനിമ ഒറ്റക്കെട്ടായി നേരിടും

സിനിമാ സെറ്റ് കണ്ടാല്‍ പോലും ഹാലിളകുന്ന സംഘതീവ്രവാദികളെ തടയണമെന്ന് സംവിധായകന്‍ ആഷിക് അബു. മിന്നല്‍ മുരളി സെറ്റ് ഹിന്ദുത്വസംഘടന നശിപ്പിച്ചതിലാണ് ആഷിക് അബുവിന്റെ പ്രതികരണം. ഈ ഭീകര പ്രവര്‍ത്തനത്തെ മലയാള സിനിമ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ആഷിക് അബു. കാലടി മണപ്പുറത്ത് അമ്പത് ലക്ഷത്തിലേറെ ചെലവില്‍ നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് ആണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവവിഭാഗമായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ കൂടവും കമ്പി വടികളും ഉപയോഗിച്ച് തല്ലിത്തകര്‍ത്തത്. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇട്ടത് ഹിന്ദു സ്വാഭിമാനം തകര്‍ക്കുന്നുണ്ടെന്നും അതിനാലാണ് തകര്‍ത്തതെന്നും ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്കൊപ്പം വാദിക്കുന്നു. വര്‍ഗീയ വിദ്വേഷ പ്രചരണത്തിന് മുമ്പും നിരവധി കേസുകള്‍ നേരിട്ട സംഘടനയാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍.

ആഷിക് അബുവിന്റെ പ്രതികരണം

സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കും. മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം

ബേസില്‍ ജോസഫിന്റെ പ്രതികരണം

എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോള്‍ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുന്‍പ് ലോക്ക്‌ഡൌണ്‍ സംഭവിച്ചതിനാല്‍ 'ഇനി എന്ന്' എന്നോര്‍ത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വര്‍ഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും .

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT