Film News

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

ഹോളിവുഡ് താരം ഡേവിഡ് ഹാർബറിനെതിരെ നിയമനടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗൺ. സ്‌ട്രേഞ്ചർ തിങ്‌സ് എന്ന സീരീസിന്റെ ചിത്രീകരണത്തിനിടയിൽ ചിത്രീകരണത്തിനിടയിൽ നടൻ ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് മില്ലി ബോബി ബ്രൗൺ പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മില്ലി ബോബി ബ്രൗണിന്റെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് മില്ലി നടനെതിരെ പരാതി നൽകിയെന്നും നിരവധി പേജുകൾ അടങ്ങിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2016ൽ സ്ട്രീമിങ് ആരംഭിച്ച സീരീസാണ് സ്‌ട്രേഞ്ചർ തിങ്‌സ്. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള ഒരു സയൻസ് ഫിക്ഷൻ ഹൊറർ പരമ്പരയായ സ്‌ട്രേഞ്ചർ തിങ്‌സിൽ ഇലവൻ എന്ന കഥാപാത്രത്തെയാണ് മില്ലി ബോബി ബ്രൗൺ അവതരിപ്പിക്കുന്നത്. ഇലവണിനെ വളർത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ജിം ഹോപ്പറിന്റെ വേഷത്തിലാണ് ഡേവിസ് ഹാർബർ എത്തുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT