Film News

ഇത്തവണ ത്രില്ലര്‍, അഞ്ചാം പാതിരായുമായി മിഥുന്‍ മാനുവല്‍ തോമസ് 

THE CUE

ഹ്യൂമറില്‍ നിന്ന് ത്രില്ലറിലേക്ക് ട്രാക്ക് മാറ്റി മിഥുന്‍ മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പേര് അഞ്ചാം പാതിരാ എന്നാണ്. ഷറഫുദ്ദീന്‍, ഉണ്ണിമായാ പ്രസാദ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യാ നമ്പീശന്‍, ജിനു ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ക്യാമറ ഷൈജു ഖാലിദും എഡിറ്റിംഗ് സൈജു ശ്രീധരനുമാണ്. സുഷിന്‍ ശ്യാം ആണ് മ്യൂസിക്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. ഓഗസ്റ്റ് ഒന്നിന് ഷൂട്ട് തുടങ്ങും.

ഗോകുല്‍ ദാസ് കലാസംവിധാനവും സ്‌റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും. റോണക്‌സ് സേവ്യറാണ് മേക്കപ്പ്. നീതി ദേവതയും കുറ്റാന്വേഷണത്തിനുള്ള റഫന്‍സുകളും ഉള്ള മുറിയില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമയുടെ ഫസ്റ്റ് ലുക്ക്് പോസ്റ്റര്‍. ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേക്ക് ചുവടുവയ്ക്കുന്നുവെന്നാണ് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

ആട് ടു വമ്പന്‍ വിജയമായതിന് പിന്നാലെ കാളിദാസ് ജയറാം ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അര്‍ജന്റീനാ ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമ മിഥുന്‍ ചെയ്തിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ ബാനറായ മാനുവല്‍ മുവീ മേക്കേഴ്‌സ് സിനിമയില്‍ നിര്‍മ്മാണ പങ്കാളികളാണ്. സെന്‍്ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണം. മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗവും ആട് മൂന്നാം ഭാഗവും മിഥുന്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT