Film News

ആവേശത്തിലെ കുട്ടിയെ പോലെയല്ല, എല്ലാ കാര്യത്തിനും ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് 'മേനെ പ്യാർ കിയാ'യിൽ: മിഥൂട്ടി

ആവേശം എന്ന സിനിമയിലെ കുട്ടി'യിൽ നിന്ന് തികച്ചും വ്യത്യസ്‍തമായ കഥാപാത്രമാണ് 'മേനെ പ്യാർ കിയാ'യിലേത് എന്ന് മിഥൂട്ടി. നിജു എന്നാണ് ക്യാരക്ടറിന്റെ പേര്. എല്ലാ കാര്യങ്ങൾക്കും സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണിത് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മിഥൂട്ടി വ്യക്തമാക്കി.

മിഥൂട്ടിയുടെ വാക്കുകൾ:

പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന് വേണ്ടി ചെയ്തതാണ്. ആവേശത്തിലെ കുട്ടിയെ പോലൊരു കഥാപാത്രമല്ല. എല്ലാ കാര്യങ്ങൾക്കും കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ഒരു കഥാപാത്രമാണ്. വളരെ വിശ്വസ്തനായ കഥാപാത്രമാണ് ഇത്. നിജു എന്നാണ് ക്യാരക്ടറിന്റെ പേര്.

ഏറെ രസകരമായിരുന്നു മേനെ പ്യാർ കിയായുടെ സെറ്റ്. സെറ്റിൽ തുടക്കം മുതൽ ഭയങ്കര സിങ്ക് ആയിരുന്നു. പ്രീതി ആണെങ്കിലും ഹൃദു ആണെങ്കിലും ഭയങ്കര കമ്പനിയായിരുന്നു. പിന്നെ അർജുൻ ജോയിൻ ചെയ്യുന്നു. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അർജുൻ മേനേ പ്യാർ കിയായുടെ സെറ്റിലേക്ക് വരുന്നത്. പക്ഷെ, ശ്രീകാന്ത് വെട്ടിയാർ കൂടി ജോയിൻ ചെയ്തതോടെ എല്ലാവരും ഭയങ്കര ഒത്തൊരുമയായി.

എങ്കിലും ജിയോ ബേബി ചേട്ടനോട് എല്ലാവർക്കും ഭയങ്കര അകൽച്ചയായിരുന്നു. കാണുമ്പോൾ തന്നെ ഒരു സീനിയർ താരം, സീരിയസായ മനുഷ്യൻ. അദ്ദേഹം ചെയ്ത സിനിമകളും അത്തരത്തിലുള്ളതാണല്ലോ. അതുകൊണ്ട് ഞങ്ങൾ കുറച്ച് അകലം പാലിച്ചിരുന്നു. പിന്നെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത്, ജിയോ ബേബി ചേട്ടൻ ഭയങ്കര കൂൾ ആണെന്ന്. സീരിയസ് അല്ല, പൂക്കി ആണെന്ന് മനസിലായി.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT