Film News

ബെംഗളൂരു ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി മേപ്പടിയാന്‍, സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് 'മേപ്പടിയാന്'. നൂറില്‍ പരം ചിത്രങ്ങള്‍ മത്സര വിഭാഗത്തിലുണ്ടായിരുന്നു. ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ ബെംഗലൂരു ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഉണ്ണി മുകുന്ദന് അവാര്‍ഡ് സമ്മാനിച്ചു. മാര്‍ച്ച് മൂന്നിന് തുടങ്ങിയ ചലച്ചിത്ര മേള 10നാണ് സമാപിച്ചത്. 2020, 2021 വര്‍ഷങ്ങളില്‍ റിലീസ് ചെയ്ത സിനിമകളാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

2021ലെ മികച്ച ചിത്രം എന്ന പുരസ്കാരമാണ് മേപ്പടിയാന് ലഭിച്ചത്. അസാമി ചിത്രം സേംഘോറാണ് 2020ലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ തന്നെ രംഗത്തെത്തി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മേപ്പടിയാന്‍. ജനുവരി 14നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ശേഷം ഫെബ്രുവരി 18ന് ചിത്രം ആമസോണ്‍ പ്രൈമിലുമെത്തി.

2020ലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സിദ്ധിഖ് പറവുര്‍ സംവിധാനം ചെയ്ത താഹിറ നേടി. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന്‍റെ തീരമേഖലയായ എറിയാടുള്ള താഹിറ എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥയാണ് താഹിറ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്കാരവും ചിത്രം നേടിയിരുന്നു.

ഭീഷ്മർ ടീം വീണ്ടും ഒന്നിച്ചതെന്തിന്? ആകാംക്ഷയുണർത്തി പുതിയ വീഡിയോ പുറത്ത്

ജനനായകന് പ്രദർശനാനുമതി; U / A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ടീം

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT