Film News

ഉണ്ണി മുകുന്ദന്‍ ചിത്രം 'മേപ്പടിയാന്‍'; നാളെ തിയേറ്റര്‍ റിലീസ്

ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രമാകുന്ന മേപ്പടിയാന്‍ ജനുവരി 14 (നാളെ) തിയേറ്ററില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും കുറച്ച് ദിവസം മുമ്പ് ആരംഭിച്ചിരുന്നു.

ഉണ്ണി മുകുന്ദന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ മത്സരവും സംഘടിപ്പി്ച്ചിട്ടുണ്ട്. സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകര്‍ക്ക് ഡയമണ്ട് മോതിരം സമ്മാനമായി പ്രഖ്യാപിച്ചു കൊണ്ടാണ് മത്സരം.

തിയറ്ററിലെ 'മേപ്പടിയാന്‍' സെല്‍ഫി കൗണ്ടറില്‍ വെച്ച് ഒരു സെല്‍ഫി എടുക്കുക. ഈ സെല്‍ഫിയോടൊപ്പം മേപ്പടിയാനെ കുറിച്ചുള്ള റിവ്യൂ നാലുവരിയില്‍ കൂടാതെ മേപ്പടിയാന്‍ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ്ടാഗിനൊപ്പം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും.

ജയകൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറംകാരന്‍ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യന്‍ നായികയാവുന്ന ചിത്രത്തില്‍.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT