Film News

ഉസ്താദ്, നമ്മള്‍ ഇപ്പോള്‍ നരകത്തിലോ സ്വര്‍ഗത്തിലോ?; 'മ്യാവൂ' ട്രെയ്‌ലര്‍

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാതങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത 'മ്യാവൂ'വിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ആലുവക്കാരനായ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രം ഡിസംബര്‍ 24നാണ് തിയേറ്ററില്‍ എത്തുന്നത്.

അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പ്രവാസി കുടുംബത്തിന്റെ 'മ്യാവു' പൂര്‍ണമായും റാസല്‍ഖൈമയില്‍ ചിത്രീകരിച്ച ചിത്രം കൂടിയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം.

ലൈന്‍ പ്രൊഡ്യുസര്‍ - വിനോദ് ഷൊര്‍ണ്ണൂര്‍, കല - അജയന്‍ മങ്ങാട്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ്, സ്റ്റില്‍സ് - ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍ - രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രഞ്ജിത്ത് കരുണാകരന്‍. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച 'മ്യാവൂ 'എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT