ഒരു ഫുട്ബോൾ ടീം ബന്ധിപ്പിക്കുന്ന ഒരുപറ്റം സുഹൃത്തുക്കളും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് മേനേ പ്യാർ കിയാ എന്ന സിനിമ പറയുന്നതെന്ന് അഭിനേതാക്കളായ ഹൃദു ഹാറൂൺ, മിഥൂട്ടി, അർജുൻ, ശ്രീകാന്ത് വെട്ടിയാർ. അവസാനം ഷൂട്ട് ചെയ്ത് വന്നപ്പോഴേക്കും എല്ലാവരും പ്രൊഫഷണൽ കളിക്കാരെ പോലെ ആയെന്നും പിന്നെ ഫുട്ബോൾ കളി മെയിൻ ആവുകയും ഷൂട്ടിങ് പിന്നീടാവുകയും ചെയ്തുവെന്നും മേനേ പ്യാർ കിയാ ടീം വളരെ രസകരമായ രീതിയിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മേനേ പ്യാർ കിയാ ടീമിന്റെ വാക്കുകളുടെ സംഗ്രഹം
ശ്രീകാന്ത് വെട്ടിയാറിന്റെ കഥാപാത്രത്തിന്റെ പേര് ടോണി എന്നാണ്. നാട്ടിലെ ഫുട്ബോൾ ടീമിന്റെ കോച്ചും മാനേജരും പ്ലെയറുമെല്ലാമാണ് ടോണി. ടോണിയുടെ ടീമിലെ കളിക്കാരാണ് ഹൃദു ഹാറൂൺ, മിഥൂട്ടി, അർജുൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. അങ്ങനെ ഇരിക്കെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നവും അതിലേക്ക് ഇപ്പറഞ്ഞവരെല്ലാം ഇൻ ആകുന്നതുമെല്ലാമാണ് സിനിമയുടെ സാരാംശം. ഒരു സമയം കളിച്ച് കളിച്ച് എല്ലാവരും പ്രൊഫഷണൽ പ്ലെയേഴ്സിനെ പോലെയായി. പിന്നെ സെറ്റിൽ ഷൂട്ടിങ് മാറി ഒറിജിനൽ ഫുട്ബോൾ കളിയായി. അങ്ങനെയുള്ള രസകരമായ സംഭവങ്ങൾ സെറ്റിൽ നടന്നിട്ടുണ്ട്.
മിഥൂട്ടി നിജു എന്ന കഥാപാത്രത്തെയും അർജുൻ ഷൈനായും ഹൃദു ഹാറൂൺ ആര്യനായും പ്രീതി മുകുന്ദൻ നിഥി എന്ന കഥാപാത്രമായുമാണ് സിനിമയിൽ എത്തുന്നത്. ഒരു ഫൺ റൈഡ് റൊമാന്റിക് ത്രില്ലറാണ് സിനിമ എന്നും അഭിനേതാക്കൾ പറയുന്നു. നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്ത് ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് മേനേ പ്യാർ കിയാ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ.