Film News

'ചിരിയുണർത്താൻ നിത്യ മേനോന്റെ മാസ്റ്റർപീസ്'; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ സീരീസ് സ്ട്രീമിം​ഗ് ആരംഭിച്ചു

'കേരള ക്രൈം ഫയൽസ്' എന്ന സീരിസിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ സീരീസ് മാസ്റ്റർപീസ് സിരീസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത് ഷറഫുദ്ധീൻ, നിത്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സീരീസാണ് മാസ്റ്റർപീസ്. വളരെ സീരിയസും റെലവന്റുമായ ഒരു കോണ്ടെന്റിനെ കുറച്ച് സറ്റയറിക്കൽ ആയിട്ടും ഹ്യൂമറസ് ആയിട്ടും ചെയ്യുന്നു എന്നതാണ് ഈ സീരിസിലെ വ്യത്യാസം എന്നും ഈ സീരിസ്സിലെ കഥാപാത്രം താൻ ചെയ്‌താൽ നന്നാകുമോ എന്ന കൺഫ്യുഷൻ തനിക്ക് ഉണ്ടായിരുന്നു എന്നും നടൻ രഞ്ജി പണിക്കർ മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രഞ്ജി പണിക്കർ പറഞ്ഞത് :

വളരെ സീരിയസും റെലവന്റുമായ ഒരു കൊണ്ടെന്റിനെ കുറച്ച് സറ്റയറിക്കൽ ആയിട്ടും ഹ്യൂമറസ് ആയിട്ടും ചെയ്യുന്നു എന്നതാണ് ഇതിലെ വ്യത്യാസം. എനിക്ക് വന്ന ഒരു കൺഫ്യൂഷൻ ഈ കഥാപാത്രം ഞാൻ ചെയ്‌താൽ നന്നാകുമോ എന്നതായിരുന്നു. ആ സന്ദേഹം അഭിനയിച്ച് തീരുന്നതുവരെ എനിക്കുണ്ടായിരുന്നു. എനിക്ക് ശീലമില്ലാത്ത മീറ്ററിലേക്ക് ഞാൻ അഡാപ്റ്റ് ചെയ്യുന്നതിന്റെ പ്രശ്‌നം എനിക്കുണ്ടായിരുന്നു. ഇപ്പോഴും ആളുകൾ അത് എങ്ങനെയാണ് കാണുക എന്ന ആകാംഷ എനിക്കുണ്ട്. ഇങ്ങനെയൊരു പ്രോജെക്റ്റിന്റെ ഭാഗമാകാൻ എനിക്ക് സന്തോഷമായിരുന്നു അതുകൊണ്ടു തന്നെ ഞാൻ മുഴുവനും എൻജോയ് ചെയ്തതാണ്. 34 ദിവസത്തോളം ഒരു ഫ്ലാറ്റിന്റെ രണ്ടു മൂന്ന് മുറികളിലായി സംഭവിക്കുന്ന കഥയിൽ ആറ് കഥാപാത്രങ്ങൾ ആണ് ഉള്ളത്. അത് വളരെ സ്മൂത്ത് ആയി പോയി. വളരെ എന്ജോയ് ചെയ്താണ് ഷൂട്ട് ചെയ്തത്. തീരുമ്പോൾ തീർന്നു പോയല്ലോ എന്നൊരു ആംബിയൻസ് ഷൂട്ടിങ്ങിൽ ഉടനീളം ഉണ്ടായിരുന്നു.

കുര്യച്ഛന്റെയും ലിസമ്മയുടെയും പുത്രിയായ റിയയുടെയും ചാണ്ടിച്ഛൻ ആനിയമ്മ ദമ്പതികളുടെ മകനായ ബിനോയിയുടെയും ചെറിയ കുടുംബ പ്രശ്‌നങ്ങൾ രക്ഷിതാക്കൾ ഇടപെടുമ്പോൾ വലിയ പ്രതിസന്ധിയിലേക്ക് മാറുന്നതാണ് സീരീസിന്റെ ഇതിവൃത്തം. കുടുംബ ജീവിതങ്ങളിലെ പ്രശ്നങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് സീരീസ്. ഒരു ഫാമിലി എന്റർടെയ്‌നറാണ് സീരീസ് എന്നാണ് ട്രെയ്ലർ നൽകുന്ന സുചന. രഞ്ജി പണിക്കർ , മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ തുടങ്ങിയവരാണ് സീരീസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന സീരീസിന്റെ നിർമാതാവ് മാത്യു ജോർജ് ആണ്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT