Film News

മാര്‍ട്ടിന്‍ പ്രക്കാട്ടിന് വേണ്ടി രതീഷ് പൊതുവാളിന്റെ തിരക്കഥ, കാമറ ഷൈജു, ഒപ്പം ബിജുമേനോന്‍ ; ഡ്രീം കോമ്പോ യെന്ന് കുഞ്ചാക്കോ ബോബന്‍

നായാട്ടിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രതീഷ് ബാലകൃഷണന്‍ പൊതുവാള്‍ തിരക്കഥ രചിക്കുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്. തന്റെ ഡ്രീം കോമ്പോയെന്നാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെയും രതീഷ് പൊതുവാളിന്റെയും മുന്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. നായാട്ടിലെയും ന്നാ താന്‍ കേസ് കൊടിലെയും കുഞ്ചാക്കോ ബോബന്റെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഷൈജു ഖാലിദ് തന്നെയായിരുന്നു നായാട്ടിന്റെയും ഛായാഗ്രഹണം.

മല്ലു സിംഗ്, സീനിയേഴ്‌സ്, ഓര്‍ഡിനറി, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്പിനേഷനുകളിലൊന്നായ ബിജുമേനോനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒരുങ്ങുന്നത്. മധുരനാരങ്ങയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

ന്നാ താന്‍ കേസ് കൊടിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന ചിത്രവും അണിയറയില്‍ പുരോഗമിക്കുകയാണ്. സുരാജ് വെഞ്ഞാമ്മൂടും ബാബു ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ്; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

'ബദലാവ് സരൂരി ഹേ'; മാറ്റത്തിനായി തുടര്‍ സമരങ്ങള്‍

രഞ്ജിത്ത് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ; 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18-ന്

'ചന്ദ്രോത്സവം' മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട സിനിമ: ആസിഫ് അലി

''ഗോലു ഗോലു ഗോലുമാല ആടി കറങ്ങി!'' വിചിത്ര സംഭവങ്ങളും കൗതുകങ്ങളുമായി 'ധൂമകേതു'വിലെ 'ചിരഞ്ജീവി' ഗാനം

SCROLL FOR NEXT