Film News

‘ജീവിതം മാറ്റിയത് ജോസഫ്’ ; സെലക്ടീവ് ആകാറായിട്ടില്ലെന്ന് ആത്മീയ  

THE CUE

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് ആത്മീയ രാജന്‍. സിനിമ ചെയ്യണോ വേണ്ടയോ എന്ന നിലയില്‍ സംശയത്തിലിരിക്കുന്ന സമയത്താണ് ജോസഫില്‍ അവസരം ലഭിച്ചതെന്നും എന്നാല്‍ ആ ചിത്രം ജീവിതം മാറ്റി മറിച്ച് ഒന്നായി മാറിയെന്നും ആത്മീയ പറഞ്ഞു.

ജോസഫില്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം സംശയമായിരുന്നു, പിന്നീട് പപ്പേട്ടന്‍, ജോജു ചേട്ടന്‍ തുടങ്ങിയവരുടെ ടീമാണെന്ന് അറിഞ്ഞപ്പോഴാണ് വീട്ടില്‍ ചേച്ചിമാര്‍ ചെയ്യാന്‍ പറഞ്ഞത്. പിന്നീട് കഥ കേട്ടപ്പോള്‍ തന്നെ ചെയ്തില്ലെങ്കില്‍ നഷ്ടമാകുമെന്ന് മനസിലായി. ചിത്രത്തിലെ പൂമുത്തോളെ എന്ന പാട്ട് ഹിറ്റായതോടെയാണ് ആളുകള്‍ ശ്രദ്ധിക്കുന്നത് തന്നെ.
ആത്മീയ രാജന്‍

ആത്മീയ നായികയാകുന്ന പുതിയ ചിത്രം മാര്‍ക്കോണി മത്തായി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തിയ ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി. സനില്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ് തിരക്കഥ. മുന്‍നിര മ്യൂസിക് ലേബലായ സത്യം ഓഡിയോസ് സത്യം സിനിമാസ് എന്ന ഫിലിം ബാനറില്‍ നിര്‍മ്മാണ വിതരണ രംഗത്ത് പ്രവേശിക്കുന്ന ചിത്രവുമാണ് മാര്‍ക്കോണി മത്തായി. ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT