Film News

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 1980 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളില്‍ തിളങ്ങിയ പാട്ടുകാരിയായിരുന്നു ഫസീല.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വിളയില്‍ വത്സല എന്നറിയപ്പെട്ടിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പി.ടി അബ്ദുറഹ്മാന്റെ രചനയില്‍ 'അഹദവനായ പെരിയോനെ' എന്ന ഗാനമായിരുന്നു അത്. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്.

ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍ പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്ന, മക്കത്ത് പോണോരെ എന്നീവയാണ് പ്രശസ്തമായ ഗാനങ്ങള്‍. വിദേശത്തും സ്വദേശത്തുമായി ഒട്ടേറെ വേദികളില്‍ ഫസീല പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

'ദുരൂഹത'യും ചിരിയും കൈവിടാതെ ചാക്കോച്ചനും ടീമും; മികച്ച പ്രതികരണങ്ങൾ നേടി ഒരു ദുരൂഹ സാഹചര്യത്തിൽ

എന്റെ കഥാപാത്രത്തിന്റെ പേര് സേതു, എല്ലാ ആളുകളും ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയാണ് അയാൾ: കുഞ്ചാക്കോ ബോബൻ

'ഒരുത്തനുണ്ട്... Notorious Saint'; കാട്ടാളന്റെ മാസ് ട്രെയ്‌ലർ

SCROLL FOR NEXT