Film News

മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു: കല്‍പ്‌നയ്ക്ക് തുല്യം കല്‍പ്പന മാത്രമെന്ന് മനോജ് കെ ജയന്‍

മരണം വരെയും തന്നെ സഹോദര തുല്യനായി കണ്ട വ്യക്തിയായിരുന്നു കല്‍പനയെന്ന് നടന്‍ മനോജ് കെ ജയന്‍. കല്‍പ്പനയുടെ ഓര്‍മ്മദിവസത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മനോജ് കെ ജയന്‍ ഇക്കാര്യം പറഞ്ഞത്. കല്‍പനയ്ക്ക് തുല്യമായി കല്‍പ്പന മാത്രമെ ഉള്ളു എന്നും അദ്ദേഹം കുറിച്ചു.

'ഓര്‍മ്മപ്പൂക്കള്‍, കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം, മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ...വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്‌നേഹത്തോടെ...നിറഞ്ഞ സ്മരണയോടെ പ്രണാമം', എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.

2016ലാണ് സിനിമ മേഖലയ്ക്ക് നഷ്ടം തീര്‍ത്ത് കല്‍പ്പന വിട പറഞ്ഞത്. മുന്നൂറിലേറെ സിനിമകളിലാണ് കല്‍പ്പന അഭിനയിച്ചിട്ടുളളത്. ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ സ്വഭാവ നടിയായും കല്‍പ്പന വേഷമിട്ടിട്ടുണ്ട്. 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'ചാര്‍ളി'യിലാണ് കല്‍പ്പന അവസാനമായി അഭിനയിച്ചത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT