Film News

ചേട്ടന്റെ സംവിധാനം, മഞ്ജു വാര്യരുടെ നിര്‍മ്മാണത്തില്‍ 'ലളിതം സുന്ദരം' തുടങ്ങി

മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം എന്ന ചിത്രം കൊച്ചിയില്‍ തുടങ്ങി. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവധായകനാകുന്ന ആദ്യ സിനിമയുടെ നിര്‍മ്മാണവും മഞ്ജു വാര്യര്‍ ആണ്. മുന്‍നിര ബാനറായ സെഞ്ച്വറി ഫിലിംസുമായി സഹകരിച്ചാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമര്‍ഷ്യല്‍ ചിത്രം കൂടിയാണിത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയുടെ സഹനിര്‍മ്മാതാവും മഞ്ജു വാര്യര്‍ ആണ്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടി കെ രാജീവ് കുമാറിന്റെ 'കണ്ണെഴുതി പൊട്ടും തൊട്ട്', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത'്, 'കുടമാറ്റം', 'പ്രണയ വര്‍ണ്ണങ്ങള്‍' എന്നീ ചിത്രങ്ങളിലൂടെ മുന്‍പും ബിജു മേനോന്‍ മഞ്ജു വാര്യര്‍ ജോഡികള്‍ ഒന്നിച്ചെത്തിയിട്ടുണ്ട്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റ്', മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍', സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ജാക്ക് ആന്‍ഡ് ജില്‍', 'ചതുര്‍മുഖം' എന്നിവയാണ് മഞ്ജു വാര്യരുടെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍. നിവിന്‍ പോളി നായകനായ പടവെട്ട് എന്ന സിനിമയിലും മഞ്ജു പ്രധാന റോളില്‍ എത്തുന്നുണ്ട്.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT