Film News

'ഉ​ഗ്രൻ സിനിമ, അതിഗംഭീര രചനയും പ്രകടനങ്ങളും'; ഉള്ളൊഴുക്കിനെ പ്രശംസിച്ച് താരങ്ങൾ

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത് പാർവതി ഉർവശി തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഉള്ളൊഴുക്കിനെ പ്രശംസിച്ച് താരങ്ങള്‍. ടോവിനോ തോമസ്‌, മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ഉള്ളൊഴുക്ക് കണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരെ സ്ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും വികാരങ്ങളുടെ ഈ 'ഉള്ളൊഴുക്ക്' ഏറെ നാള്‍ മനസ്സില്‍ തങ്ങി നിൽക്കുമെന്നും മഞ്ജു വാര്യര്‍ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ എഴുതി. വളരെ ഇന്റന്‍സും ഗ്രിപ്പിങ്ങുമായ സിനിമയാണ് ഉള്ളൊഴുക്ക് എന്നു പറഞ്ഞ ബേസില്‍ ജോസഫ് പാര്‍വതി, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, തുടങ്ങിയവരെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നതിനൊപ്പം ഉർവശിയും പെർഫോമൻസിനെക്കുറിച്ചും എടുത്തു പറഞ്ഞിട്ടുണ്ട്. ഉള്ളൊഴുക്ക് ഉഗ്രന്‍ സിനിമയാണെന്ന് പറഞ്ഞ ടൊവിനോ ചിത്രത്തിന്റേത് അതിഗംഭീര രചനയും മേക്കിങ്ങും പ്രകടനങ്ങളുമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. നേരത്തേ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആര്‍ ബിന്ദു അടക്കം സമൂഹത്തിലെ പല പ്രമുഖരും ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ രണ്ടാം വരാത്തിലേക്ക് കടന്നിരിക്കുകയാണ്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യത്തെ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.

ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സം​ഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് –അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റെക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്. ചീഫ് അസോ ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ്വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ,ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത്

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT