Film News

മഞ്ഞുമലയില്‍ മഞ്ജു, നിര്‍മ്മാതാവും നായികയുമായി അഹര്‍

THE CUE

സനല്‍കുമാര്‍ ശശിധരന്‍ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന അഹര്‍ (കയറ്റം) എന്ന സിനിമയുടെ ആദ്യലുക്ക് പുറത്തുവന്നു. ഹിമാചലില്‍ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ നിര്‍മ്മാണ കമ്പനി മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മാണ രംഗത്ത് എത്തുകയാണ്. നിവ് ആര്‍ട്‌സിനൊപ്പം മഞ്ജു വാര്യരും ചേര്‍ന്നാണ് കയറ്റം നിര്‍മ്മിക്കുന്നത്.

റോട്ടര്‍ഡാം ചലചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം നേടിയ എസ്. ദുര്‍ഗ്ഗക്കും വെനീസ് മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് അഹര്‍ (കയറ്റം).

അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് ആണ് പ്രമേയം.ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മഞ്ജുവും സനലും ഉള്‍പ്പെടെയുള്ള ഷൂട്ടിംഗ് സംഘം ഹിമാചലില്‍ കുടുങ്ങിയിരുന്നു.

ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

പത്തു പാട്ടുകളാണ് സിനിമയിലുള്ളത്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പൂറമേ, ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹര്‍ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT