Film News

നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യര്‍, പടവെട്ട് അവസാനഘട്ടത്തിലേക്ക്

THE CUE

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നടന്‍ സണ്ണി വെയ്ന്‍ ആണ് മഞ്ജു വാര്യര്‍ നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ട് പ്രധാനമായും കണ്ണൂരിലാണ് ചിത്രീകരിച്ചത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. 2019 നവംബറില്‍ കണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ച പടവെട്ട് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലന്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്.

അന്‍വര്‍ അലിയാണ് ഗാനരചന. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്‌സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ അടുത്ത റിലീസുമാണ്

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT