Film News

‘ലളിതം സുന്ദരം’, മഞ്ജു വാര്യരും ബിജു മേനോനും മധു വാര്യരുടെ സംവിധാനം

നടന്‍ മധു വാര്യര്‍ സംവിധായകനാകുന്ന സിനിമയില്‍ മഞ്ജു വാര്യരും ബിജു മേനോനും. 'ലളിതം സുന്ദരം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് മമ്മൂട്ടിയും മോഹന്‍ലാലും ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു. മലയാളത്തിലെ മുന്‍നിര ബാനറായ സെഞ്ച്വറി ഫിലിംസിനോട് സഹകരിച്ച് മഞ്ജു വാര്യര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പി സുകുമാര്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

ടി കെ രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയ വര്‍ണ്ണങ്ങള്‍ എന്നീ സിനിമകളില്‍ ബിജു മേനോന്‍ മഞ്ജു വാര്യര്‍ ജോഡികള്‍ ഒന്നിച്ചെത്തി. ഒരായിരം കിനാക്കള്‍ എന്ന ബിജു മേനോന്‍ ചിത്രമൊരുക്കിയ പ്രമോദ്‌ മോഹനാണ് ലളിതം സുന്ദരത്തിന്റെ തിരക്കഥ.

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ത്രില്ലറില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയാണ് മഞജു വാര്യര്‍. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, പുതുനിരയുടെ ചതുര്‍മുഖം എന്നിവയാണ് മഞ്ജു വാര്യരുടെ ഉടനെ തിയറ്ററില്‍ എത്താനിരിക്കുന്ന പ്രൊജക്ടുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാമ്പസ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മധു വാര്യര്‍ സ്വ ലേ, മായാമോഹിനി എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT