Film News

മഞ്ജു വാര്യര്‍ അഭിനന്ദിച്ചു, 'ഗുഞ്ജന്‍ സക്‌സേന'യ്ക്ക് ശേഷവും സൈബര്‍ ആക്രമണം: ജാന്‍വി കപൂര്‍

'ഗുഞ്ജന്‍ സക്‌സേന' എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം മഞ്ജു വാര്യര്‍ മെസേജിലൂടെ അഭിനന്ദനം അറിയിച്ചതായി ബോളിവുഡ് നായിക ജാന്‍വി കപൂര്‍. താന്‍ ഒരുപാട് ആരാധിക്കുന്ന താരമാണ് മഞ്ജു വാര്യര്‍ എന്നും ജാന്‍വി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. താരപുത്രി എന്ന ലേബല്‍ ഉളളതിനാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സമയം മുതല്‍ ഒരുപാട് പരിഹാസങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ്ങിനും താന്‍ ഇരയായിട്ടുണ്ടെന്നും ജാന്‍വി കപൂര്‍ പറയുന്നു.

താരപുത്രി എന്നതിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങളെക്കുറിച്ച് ജാന്‍വി മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ചിത്രം ഇറങ്ങിയതിനു പിന്നാലെയും നടിക്കെതിരെ സൈബര്‍ ട്രോളുകള്‍ സജീവമാണ്. സുശാന്ത് സിംങ് രജ്പുതിന്റെ ആത്മഹത്യയും ബോളിവുഡിലെ സ്വജനപക്ഷപാതവും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജാന്‍വി കപൂറിനെതിരെയുളള സൈബര്‍ ആക്രമണങ്ങളും വര്‍ദ്ധിക്കുന്നത്.

സൈബര്‍ ആക്രമണങ്ങളെയോ ട്രോളുകളെയോ ഓര്‍ത്ത് സഹതപിക്കുന്ന ആളല്ല താനെന്ന് ജാന്‍വി പറയുന്നു. ഇതിനോടൊക്കെ മുകം തിരിച്ച് ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത് സഹോദരി ഖുഷിയാണ്. സഹോദരി സൂപ്പര്‍ കൂളും ധൈര്യശാലിയുമാണ്. സൈബര്‍ ബുള്ളിയിങ്ങിനെ കാര്യമാക്കേണ്ടതില്ലെന്ന മനോഭാവമാണ് ഖുഷിക്ക്. എന്നാല്‍ എനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ അച്ഛന്‍ ബോണി കപൂര്‍ അല്‍പം അസ്വസ്ഥനാണെന്നും ജാന്‍വി പറയുന്നു.

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT