Film News

വ്യാജ പാസ്സ്‌പോർട്ട് പ്രചാരണം; നിയമ നടപടിക്കൊരുങ്ങി മണിക്കുട്ടന്റെ കുടുംബം

നടനും ബി​ഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയുമായ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടിയുമായി  കുടുംബം. മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം ചില സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നുണ്ട് . സംഭവത്തില്‍ മണികുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണ പ്രതികരിച്ചു.

മണിക്കുട്ടന്റെ കുടുംബം നിയമ നടപടി സ്വീകരിക്കുമെന്ന് അരവിന്ദ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. മണിക്കുട്ടന് 39 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചിരിക്കുന്നത്. മണിക്കുട്ടന്റെ യഥാർഥ പാസ്പോർട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അരവിന്ദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അരവിന്ദിന്റെ പോസ്റ്റ്

പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്‌സ്‌കാരെ, രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് @manikuttantj യുടെ പാസ്പോർട്ട് ‌ എന്നും പറഞ്ഞു. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ..ഒറിജിനൽ ഡേറ്റ് of ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു. പിന്നെ പാസ്പോർട്ട്‌ എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്.. അത് എഡിറ്റ്‌ ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്..അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും. നന്ദി. നമസ്കാരം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT