Film News

'അമ്പിളിക്ക് വീടും പരിസരവും ഇവിടുത്തെ നിഷ്‍കളങ്കരായ നാട്ടുകാരെയൊക്കെ ഇഷ്ട്ടായോ?' ; മന്ദാകിനി റിലീസ് ടീസർ

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത മന്ദാകിനിയുടെ റിലീസ് ടീസർ പുറത്തുവന്നു. അനാർക്കലി മരിക്കാർ, അൽത്താഫ് സലിം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ ചിത്രത്തിൽ ആരോമൽ അമ്പിളി എന്നീ കഥാപാത്രങ്ങളെയാണ് അൽത്താഫ് സലീമും അനാർക്കലി മരിക്കാറും അവതരിപ്പിക്കുന്നത്. ആദ്യം കേൾക്കുമ്പോൾ തന്നെ തനിക്ക് അത്യാവശ്യം കോൺഫിഡൻസ് ഉള്ള സ്ക്രിപ്റ്റ് ആയിരുന്നു മന്ദാകിനിയുടേത്. വളരെ ക്ലീൻ ആയി ആരും മോശം പറയാത്ത ഒരു സിനിമ ആയി ആണ് മന്ദാകിനി തോന്നിയതെന്നും നടി അനാർക്കലി മരിക്കാർ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ചെറിയ കുട്ടികളിൽ തുടങ്ങി റിട്ടയേർഡ് ആയ ആളുകൾക്ക് വരെ കാണാൻ പറ്റുന്ന ഒരു ഫാമിലി സിനിമയാണ് മന്ദാകിനി. ഈ സിനിമയിൽ എല്ലാവരെയും റെപ്രെസെന്റ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടാകും. അതുകാരണം മൊത്തം പ്രേക്ഷകരെയും ഈ സിനിമ ടാർജറ്റ് ചെയ്യുന്നുണ്ട്. ടീനേജ്, യൂത്ത് പ്രേക്ഷകരെ മാത്രമല്ല ജനറൽ ഓടിയൻസിന് കൂടി വേണ്ടിയുള്ള സിനിമയാണ് മന്ദാകിനി എന്നും ക്യു സ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അൽത്താഫ് സലിം പറഞ്ഞിരുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചെറിയ പ്ലോട്ടിനെ ഹ്യൂമറിന്റെ സഹായത്തോടെ നന്നായി പ്രെസെന്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ സോഷ്യൽ മീഡിയകളിൽ കുറിച്ചത്. ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.

ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ബിബിൻ അശോക് ആണ്. ഷിജു എം ഭാസ്കർ, ഷാലു എന്നിവർ ചേർന്നാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

SCROLL FOR NEXT