Film News

'നിങ്ങള്‍ മരിച്ചില്ലേ?, മറുപടി പറഞ്ഞ് മടുത്തു, ഇത്രയും ശത്രുത മമ്മൂട്ടിക്ക്', ചിന്തിപ്പിച്ച് മാമുക്കോയ

'ഹലോ മാമുക്കോയയല്ലെ?, നിങ്ങള്‍ മരിച്ചില്ലാ?', താന്‍ മരിച്ചോ എന്നറിയാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്ന മാമുക്കോയയാണ് രംഗത്തില്‍. സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി മരണവാര്‍ത്തകള്‍ ഇടയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. പലതാരങ്ങളും ഇത്തരത്തില്‍ പല തവണ 'കൊല്ലപ്പെട്ടവരാണ്'. ഏറ്റവും ഒടുവില്‍ നടന്‍ മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജസന്ദേശമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഇത്തരത്തില്‍ സ്വന്തം മരണവാര്‍ത്തയ്ക്ക് നിര്‍ത്താതെ മറുപടി പറയേണ്ടി വരുന്ന അവസ്ഥ അവതരിപ്പിച്ച് കാണിക്കുകയാണ് നടന്‍ മാമുക്കോയ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വ്യാജ വാര്‍ത്തയ്‌ക്കെതിരായ ക്യാംപെയിനിന്റെ ഭാഗമായായിരുന്നു വീഡിയോ തയ്യാറാക്കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആര്‍ക്കാണ് തന്നോട് ഇത്രയും ശത്രുത എന്ന് ചോദിക്കുമ്പോള്‍, മമ്മൂട്ടിക്ക് എന്നാണ് മാമുക്കോയ തമാശ രൂപേണ മറുപടി പറയുന്നത്. യാതൊരു പണിയുമില്ലാത്ത കുറെ പേര്‍ പടച്ചുവിടുന്ന വാര്‍ത്തയാണ് ഇതെന്നും, അത് വിശ്വസിക്കാന്‍ കുറേപേരുണ്ടെന്നും വീഡിയോയില്‍ മാമുക്കോയ പറയുന്നുണ്ട്. ഇതുപോലുള്ള വ്യാജവാര്‍ത്തകള്‍ ഇഷ്ടംപോലെ വന്നുകൊണ്ടിരിക്കും. അത് കേട്ടപടി വിശ്വസിക്കാതെ ശരിയാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷമെ പങ്കുവെക്കാവൂ എന്ന സന്ദേശവും അദ്ദേഹം നല്‍കുന്നുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT