Film News

'മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തിയറ്ററുകളിൽ' ; ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് സ്വന്തമാക്കി ശ്രീ ഗോകുലം മൂവിസ്

ജാൻ എ മൻ എന്ന സിനിമക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് സ്വന്തമാക്കി ശ്രീ ഗോകുലം മൂവിസ്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം - സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ - വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ - ഗണപതി, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ വിതരണം - ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT