Film News

‘തമരടിക്കണ കാലമായെടി’, മമ്മൂട്ടിയുടെ ലാത്തിയടി പാട്ടും ഡാന്‍സുമായി ഷൈലോക്ക് 

THE CUE

മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ് ഷൈലോക്കിലെ രണ്ടാം ടീസര്‍ പുറത്തുവന്നു. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ‘തമരടിക്കണ കാലമായെടീ’ എന്ന പാട്ടിനൊത്ത് പൊലീസുകാര്‍ക്കൊപ്പം ചുവടുവയ്ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് ടീസര്‍. പൊലീസ് സ്റ്റേഷനില്‍ പൊലീസ് തൊപ്പിയുമായാണ് ലാത്തിയടിച്ച് പാട്ട്. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മലയാളത്തിനൊപ്പം തമിഴില്‍ കുബേരന്‍ എന്ന പേരില്‍ സിനിമ തിയറ്ററുകളിലെത്തും. പലിശയ്ക്ക് പണം നല്‍കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്.

തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായകപ്രാധാന്യമുള്ള റോളില്‍ ഷൈലോക്കിലുണ്ട്. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. മീനയാണ് നായിക. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന. മാമാങ്കത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഷൈലോക്ക്. രണദിവേ ക്യാമറയും ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു

സിദ്ദീഖ്, ബൈജു, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. സ്റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്ന ആക്ഷന്‍ ചിത്രമായിരിക്കും ഷൈലോക്ക് എന്നാണ് അറിയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT