Film News

മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും; 'റോഷാക്ക്' ചിത്രീകരണം പൂർത്തിയായി

നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'റോഷാക്കിന്റെ' ചിത്രീകരണം പൂർത്തിയായി. അവസാന ഷെഡ്യൂൾ ദുബായിയിൽ ആയിരുന്നു ചിത്രീകരിച്ചത്. 'റോഷാക്ക്' ഒരു ത്രില്ലർ ചിത്രമാണെന്ന സൂചനകളാണ് ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ പുറത്തു വന്നിരിക്കുന്നത്. മുഖമൂടി ധരിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ പരിചയപ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ സ്വീകാര്യത നേടിയിരുന്നു.

'റോഷാക്കിൽ' അഥിതി വേഷത്തിൽ ആസിഫ് അലിയും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ദുബായ് ഷെഡ്യൂളിനിടയിൽ ആസിഫ് അലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. 65 ദിവസത്തിലധികം ചിത്രീകരിച്ച 'റോഷാക്ക്' നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻ പകൽ നേരത്ത് മയക്കമാണ്' 'മമ്മൂട്ടി കമ്പനി'യുടെ ആദ്യ ചിത്രം.

'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'റോഷാക്ക്'. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുളയാണ് 'റോഷാക്കി'ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ഉടനീളം അണിയറ പ്രവർത്തകർ രഹസ്യ സ്വഭാവം നിലനിർത്തിയിരുന്നു. മമ്മൂട്ടിയുടെ ജന്മദിനത്തിൽ 'റോഷാക്ക്' റിലീസ് ചെയ്യാനായിരിക്കും സാധ്യതകൾ ഏറെയും.

'റോഷാക്കിൽ' മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. കുറുപ്പിന് ശേഷം നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ചിത്രസംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് , സമീറ സനീഷാണ് വസ്ത്രാലങ്കാരം.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT