Film News

'ദ പ്രീസ്റ്റി'ലേയ്ക്ക് കുട്ടി ഡബ്ബിങ് ആർട്ടിസ്റ്റിനെ തിരയുന്നു, പോസ്റ്ററിനൊപ്പം ആവശ്യവുമായി മഞ്ജു വാര്യർ

മമ്മൂട്ടിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ 'ദ പ്രീസ്റ്റി'ന്റെ പുതിയ പോസ്റ്ററിനൊപ്പം ചെറു വീഡിയോയും പങ്കുവെച്ച് അണിയറക്കാർ. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ബേബി മോണിക്കയും നിർണായക റോളിലുണ്ട്. ചിത്രത്തിൽ ബേബി മോണിക്കയ്ക്ക് ശബ്ദം നൽകാൻ ഒരു കുട്ടി ഡബ്ബിങ് ആർട്ടിസ്റ്റിനെ തിരയുകയാണെന്ന് മഞ്ജു വാര്യർ വീഡിയോയിൽ പറയുന്നു.

8മുതൽ 13 വയസ്സ് വരെയുളള, മലയാളം നന്നായി സംസാരിക്കാനറിയാവുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷയ്ക്കൊപ്പം അയയ്ക്കേണ്ട സംഭാഷണവും വീഡിയോയിലുണ്ട്. ജനുവരി 12നകം അപേക്ഷ അയയ്ക്കണം. 2020 ജനുവരി ഒന്നിനായിരുന്നു പ്രീസ്റ്റ് ചിത്രീകരണം തുടങ്ങിയത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇലുമിനേഷൻസുമാണ് നിർമ്മാണം. നിഖില വിമലും,സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക നിർണായക റോളിലുണ്ട്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ . ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ(കരിക്ക് ) തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT