Film News

'വീണ്ടും രാജശേഖർ റെഡ്ഡിയാവാൻ മമ്മൂട്ടി'; യാത്ര രണ്ടാം ഭാ​ഗം ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്രയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആദ്യ ഭാഗം ഒരുക്കിയ മഹി വി രാഘവ് ആണ് യാത്ര 2 സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ജീവയും പ്രധാന വേഷത്തിൽ സിനിമയിലെത്തുന്നുണ്ട്. ചിത്രം 2024 ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും.

ചിത്രത്തിൽ വൈ എസ് രാജശേഖർ റെഡ്ഡി ആയി മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹത്തിന്റെ മകനും ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയെയാണ് ജീവ അവതരിപ്പിക്കുന്നത്. യാത്ര 2 വിന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. സംവിധായകൻ മഹി വി രാഘവ് തന്നെയാണ് യാത്ര 2 നിർമിക്കുന്നത്. ശിവ മേക്കയാണ് സഹനിർമ്മാതാവ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നത് സെൽവ കുമാർ ആണ്.

2019 ൽ പുറത്തിറങ്ങിയ യാത്ര ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2004 മെയ് മുതൽ 2009 ജൂൺ വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജശേഖർ റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ജഗപതി ബാബു, സുഹാസിനി, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. തെലുങ്കിൽ ഒരുക്കിയ യാത്ര മലയാളത്തിലും തമിഴിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT