Film News

‘ബിലാല്‍’ തുടങ്ങുന്നു, മുരുകനാകാന്‍ തയ്യാറെടുപ്പിലാണെന്ന് ബാല

THE CUE

മാസ് സ്റ്റൈലിഷ് സിനിമകളുടെ ശൈലി തിരുത്തിയ 'ബിഗ് ബി'യുടെ രണ്ടാം ഭാഗം ഉടന്‍ തുടങ്ങുമെന്ന് നടന്‍ ബാല. 2017 നവംബറിലാണ് 'ബിഗ് ബി' സീക്വല്‍ ബിലാല്‍ പ്രഖ്യാപിച്ചത്. തിരക്കഥ പൂര്‍ത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ക്കായി അമല്‍ നീരദ് മറ്റ് സിനിമകളിലേക്ക് കടക്കുകയായിരുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ് എന്ന സിനിമ പൂര്‍ത്തിയാക്കി മമ്മൂട്ടി മാര്‍ച്ചില്‍ ബിലാല്‍ ഷൂട്ടിന് ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

'ബിലാല്‍' എന്ന സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് സംവിധായകന്‍ അമല്‍നീരദ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷമായി അമല്‍ നീരദ് ട്രാന്‍സ് സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ഇതിനിടെ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ തിയറ്ററുകളിലെത്തിയിരുന്നു. വന്‍വിജയമായിരുന്നു വരത്തന്‍. ബിഗ് ബിയുടെ കഥാതുടര്‍ച്ചയാണോ, അതോ പ്രീക്വല്‍ ആണോ വരാനിരിക്കുന്നതെന്ന് അമല്‍ നീരദ് വ്യക്തമാക്കിയിട്ടില്ല. മുരുകന്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് ബാല ബിഗ് ബിയില്‍ അവതരിപ്പിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച 'ബിലാല്‍' എന്ന കഥാപാത്രത്തിന്റെ സഹോദരന്‍ കഥാപാത്രം.

ഞാന്‍ ഏറ്റവും ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നടനാണ് മമ്മുക്ക, മമ്മുക്കയുടെ ബിലാല്‍, ബിഗ് ബി ടു തുടങ്ങാന്‍ പോകുന്നു. അതിന് വേണ്ടി ബോഡി ബില്‍ഡിംഗ് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പിലാണ്.
ബാല

ഫോര്‍ട്ട് കൊച്ചിയില്‍ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന മേരി ടീച്ചര്‍ എടുത്തുവളര്‍ത്തിയവരാണ് ബിലാലും എഡ്ഡിയും മുരുഗനും ബിജോയും. മനോജ് കെ ജയനാണ് എഡ്ഡിയെ അവതരിപ്പിച്ചത്. ബിഗ് ബി രണ്ടാം ഭാഗത്തിനായി ആദ്യ ഭാഗത്തിനായി അണിനിരന്ന അതേ ടീം വീണ്ടുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമീര്‍ താഹിര്‍ ആയിരുന്നു ബിഗ് ബി ക്യാമറ. ഗോപിസുന്ദര്‍ സംഗീത സംവിധാനത്തിലേക്ക് കടന്നതായി നേരത്തെ അറിയിച്ചിരുന്നു. ആദ്യഭാഗത്തില്‍ സംഭാഷണ രചയിതാവായിരുന്ന ഉണ്ണി ആര്‍ ആണ് ബിലാലിലില്‍ അമല്‍ നീരദിനൊപ്പം തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം "പേട്രിയറ്റ്" ബിടിഎസ് വീഡിയോ പുറത്ത്

ആരോഗ്യം പ്രധാനം: പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലേക്ക്

റമദാനൊരുങ്ങി യുഎഇ വിപണി, അവശ്യ സാധനങ്ങളുടെ വില മരവിപ്പിച്ച് യൂണിയന്‍ കോപ്

മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ

എന്റെ ജീവിതത്തിലെ എല്ലാ കഥകളുടെയും ഒരു Montage ആണ് ‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവൻ

SCROLL FOR NEXT