Film News

'സല്യൂട്ട്' പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി; ദുല്‍ഖര്‍ വീണ്ടും ഫോണ്‍ അടിച്ചുമാറ്റിയോ എന്ന് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് ജനുവരി 14നാണ് തിയേറ്ററിലെത്തുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി ദുല്‍ഖര്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ മമ്മൂട്ടിയും സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവെച്ചിരിക്കുകയാണ്.

ദുല്‍ഖറിന്റെ കുറുപ്പ് സിനിമയുടെ റിലീസ് സമയത്തും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. പിന്നീട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ദുല്‍ഖര്‍ താനാണ് വാപ്പച്ചിയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചതെന്ന് പറയുകയുണ്ടായി. ഇപ്പോള്‍ സല്യൂട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നതും ഇക്കാര്യമാണ്.

ദുല്‍ഖര്‍ വീണ്ടും മമ്മൂട്ടിയുടെ ഫോണ്‍ അടിച്ചുമാറ്റിയോ എന്നാണ് ആരാധകരന്‍ ചോദിക്കുന്നത്. അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ആദ്യമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ഐപിഎസ് ഓഫീസറായാണ് എത്തുന്നത്. അരവിന്ദ് കരുണാകരന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ബോളിവുഡ് താരമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മാണം. ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്ലം പുരയില്‍.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT