Film News

മഞ്ജു വാര്യര്‍ പ്രീസ്റ്റിലുള്ളത് മുതല്‍ക്കൂട്ട്, പ്രതിഭയും അഭിനയശേഷിയും തെളിയിച്ച നടിയെന്ന് മമ്മൂട്ടി

മഞ്ജു വാര്യര്‍ ദി പ്രീസ്റ്റില്‍ അഭിനയിച്ചത് വലിയൊരു മുതല്‍ക്കൂട്ടാണെന്ന് മമ്മൂട്ടി. ജോഫിന്‍ ടി ചാക്കോ സംവിധാനം ദി പ്രീസ്റ്റ് എന്ന സിനിമയിലാണ് മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചെത്തിയത്. സിനിമ പ്രദര്‍ശന വിജയം നേടി മുന്നേറുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. ആന്റോ ജോസഫ് ഫിലിം കമ്പനിയും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ദി പ്രീസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യരെക്കുറിച്ച് മമ്മൂട്ടി

മഞ്ജുവിനെപ്പറ്റി ഞാന്‍ പറയാതെതന്നെ എല്ലാവര്‍ക്കുമറിയാമല്ലോ. മഞ്ജു പ്രതിഭയും അഭിനയശേഷിയും തെളിയിച്ച ഒരു നടിയാണ്. മഞ്ജു ഈ ചിത്രത്തിലുള്ളത് തീര്‍ച്ചയായും വലിയൊരു മുതല്‍ക്കൂട്ട് തന്നെയാണ്. ഞാനും മഞ്ജുവും ഈ ചിത്രത്തില്‍ ഒരു സീനില്‍ മാത്രമാണ് ഒന്നിച്ചുള്ളത്. അതുപക്ഷേ, ഒരു ഒന്നൊന്നര സീനാണ്.

പുതുമയുള്ള കഥകള്‍ പറഞ്ഞുവരുന്നവരാണ് പുതിയ സംവിധായകരില്‍ ഏറെപ്പേരും. പുതുമയുള്ള കഥയുമായെത്തിയ ജോഫിന്‍ മികച്ച രീതിയില്‍ത്തന്നെയാണ് ഈ സിനിമ ചെയ്തിരിക്കുന്നതെന്നും മമ്മൂട്ടി മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'പ്രീസ്റ്റി'ന്റെ തിരക്കഥ കേട്ട ശേഷം നല്ലൊരു സിനിമയാണെന്നു തോന്നിയതുകൊണ്ടാണ് അതില്‍ അഭിനയിച്ചത്. ഓരോ സിനിമയിലും പ്രതീക്ഷയോടെ തന്നെയാണ് അഭിനയിക്കുന്നത്. കോവിഡ് എന്ന മഹാമാരി മൂലം ഏറെ നാള്‍ പെട്ടിയില്‍ തന്നെയിരിക്കാന്‍ വിധിക്കപ്പെട്ട ഒരു സിനിമയാണിതെന്നും മമ്മൂട്ടി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT