Film News

2020ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ; ഷൈലോക്ക് 23ന്

THE CUE

ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസായ ഷൈലോക്ക് 23ന് തിയ്യേറ്ററുകളിലെത്തും. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് 'ഷൈലോക്ക്'. നെഗറ്റീവ് ഷേഡുള്ള പലിശക്കാരനായ കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ഗുഡ്‌വിൽ എന്റര്ടെയിന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അജയ് വാസുദേവിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ ആക്ഷനും മാസും ചേര്‍ന്ന ഒരു സിനിമയായിരിക്കും ഷൈലോക്കെന്നാണ് ടീസറുകള്‍ സൂചന നല്‍കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ബിജിഎം ജോലികള്‍ പൂര്‍ത്തിയാകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സംവിധായകന്‍ പുറത്തുവിട്ടിരുന്നു.

തമിഴില്‍ കുബേരന്‍ എന്ന പേരിലാണ് ചിത്രം എത്തുന്നത്. തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായകപ്രാധാന്യമുള്ള റോളില്‍ മമ്മൂട്ടിക്കൊപ്പം എത്തുന്നു. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. മീനയാണ് ചിത്രത്തില്‍ നായിക. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന. മാമാങ്കത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഷൈലോക്ക്. രണദിവേ ക്യാമറയും ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സിദ്ദീഖ്, ബൈജു, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT