Film News

'ഒതുക്കാൻ വന്നാൽ കുഴിച്ച് മൂടും അണ്ടർ ടേക്കർ'; മമ്മൂട്ടിക്ക് വേണ്ടി ശ്രീനാഥ് ഭാസിയുടെ 'ബസൂക്ക ലോഡിം​ഗ്'

സ്റ്റൈലിഷ് ലൂക്കിൽ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയിലെ ​ഗാനം പുറത്തു വിട്ടു. ലോഡിം​ഗ് ബസൂക്ക എന്ന് പേര് നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ ശ്രീനാഥ് ഭാസിയാണ്. സയീദ് അബ്ബാസിന്റെ മ്യൂസിക്കിൽ ബിൻസ് ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ലുക്കും സിനിമയിൽ ചില ഷോർട്ടുകളും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ്. മമ്മൂട്ടിയെക്കൂടാതെ ​ഗൗതം വാസുദേവ മേനോനും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. ചിത്രം ഏപ്രിൽ 10 ന് റിലീസിനെത്തും.

ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്:

ഞാൻ ചെയ്തിട്ടുള്ള ട്രാൻസ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, വിടുതലൈ ഭാ​ഗം 1, 2, മൈക്കിൾ, സുരേഷ് ​ഗോപി ചിത്രം വരാഹം, മമ്മൂക്കയുടെ ബസൂക്ക ഇവയെല്ലാം എനിക്ക് മികച്ച എക്സ്പീരിയൻസ് തന്ന സിനിമകളാണ്. ബസൂക്ക വളരെ ഇന്ററസ്റ്റിം​ഗ് ആയിരുന്നു. ട്രാൻസിൽ എനിക്ക് സോളോ ഷോട്സും മറ്റുമായിരുന്നു കൂടുതലും. ഫഹദിനൊപ്പം ഒരു പ്രധാനപ്പെട്ട സീക്വൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡയലോ​ഗ്സ് എല്ലാം മുമ്പ് തന്നെ പഠിച്ചിട്ടാണ് ഞാൻ പോയത്. പക്ഷേ ഇതിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ ക്ഷമയോടെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ എനിക്ക് പറഞ്ഞു തന്നു. അതെല്ലാം അദ്ദേഹത്തിനൊപ്പം ഡൊമനിക്ക് ചെയ്യുന്ന സമയത്ത് എന്നെ സഹായിച്ചിട്ടുണ്ട്.

ഭീഷ്മപര്‍വത്തിന് ശേഷം മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമായാണ് ബസൂക്കയെ ആരാധകര്‍ കണക്കാക്കുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT