Film News

ഇച്ചാക്കയുടെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍, വൈറല്‍ ചിത്രം പുതിയ സിനിമയുടേതല്ല

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും ഒരുമിക്കുന്ന ചിത്രമുണ്ടോ എന്ന രീതിയിലും ട്വന്റി ട്വന്റി മോഡല്‍ അമ്മയുടെ സിനിമ വരുന്നുവെന്ന തരത്തിലുമൊക്കെ പിന്നാലെ പ്രചരണമുണ്ടായി.

മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിലെത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് വൈറലായത്. ഇച്ചാക്കക്കൊപ്പം എന്ന കാപ്ഷനോടെ മോഹന്‍ലാല്‍ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം പത്ത് മാസത്തോളം അഭിനയത്തിന് ബ്രേക്ക് നല്‍കിയ മമ്മൂട്ടി ജനുവരി 20മുതല്‍ വീണ്ടും ക്യാമറക്ക് മുന്നിലെത്തുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രം ആറാട്ട് പാലക്കാട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. ജീത്തു ജോസഫ് ചിത്രം റാം, സ്വന്തം സംവിധാനത്തിലുള്ള ബറോസ് എന്നിവയാണ് മോഹന്‍ലാല്‍ ഇനി അഭിനയിക്കുന്ന സിനിമകള്‍.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT