Film News

ഇതാണ് ലേറ്റസ്റ്റ് മമ്മൂട്ടി, ടിഎന്‍ പ്രതാപന്റെ പുസ്തകത്തിന് വീട്ടില്‍ പ്രകാശനം

എം പി ടി എന്‍ പ്രതാപന്‍റെ ആദ്യ പുസ്തകം 'ഓർമ്മകളുടെ സ്നേഹതീരം' പ്രകാശനം ചെയ്ത് മമ്മൂട്ടി. മമ്മൂട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു പുസ്തക പ്രകാശനം. വായനയും എഴുത്തുമെല്ലാം പൊതുപ്രവർത്തനത്തിന്റെ കൂടെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്ന് മമ്മൂട്ടി ആശംസിച്ചതായി ടി എന്‍ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ് കുറിപ്പിനൊപ്പം എം പി പങ്കുവെച്ച മമ്മൂട്ടിക്ക് ഒപ്പമുളള ചിത്രം. നിറഞ്ഞ ചിരിയോടുകൂടിയ മമ്മൂട്ടിയുടെ പുതിയ ​ഗെറ്റപ് കണ്ട് കമന്റുകളുമായി എത്തുകയാണ് ആരാധകർ.

ടി എന്‍ പ്രതാപന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ ആദ്യത്തെ പുസ്തകം ‘ഓർമ്മകളുടെ സ്നേഹതീരം' എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് പ്രകാശനം ചെയ്തു. കോവിഡ് ലോക് ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും, സന്ദർശകരെ നിയന്ത്രിച്ചതും അതീവ സൂക്ഷമതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാൻ.

സൗഹൃദങ്ങൾ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയർന്ന ചിന്തകളും വേറിട്ട പ്രവർത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവർത്തനത്തിന്റെ കൂടെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.

നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകൾകൊണ്ടും, എന്തിന്, ഒരു നേർത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സിൽ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാൻ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തിൽ മുഴുവൻ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെ പറ്റി മമ്മൂക്ക സംസാരിച്ചു.

മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തിൽ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാൻ മമ്മൂക്കക്ക് കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണ്.

എന്റെ ഈ പുസ്തകം ഇനി വായനക്കാരിലേക്ക് ഹൃദയം ചേർത്ത് സമർപ്പിക്കുകയാണ്. വായിക്കണം, അഭിപ്രായങ്ങൾ പങ്കുവെക്കണം. മികച്ച വായനാനുഭവങ്ങളും നിരൂപണങ്ങളും പുസ്തകത്തിന്റെ പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT