Film News

മമ്മൂട്ടിയുടെ 'കാഴ്ച' നേത്ര ചികിത്സ പദ്ധതി; മൂന്നാം പതിപ്പ് തുടങ്ങുന്നു

മമ്മൂട്ടിയുടെ 'കാഴ്ച' നേത്ര ചികിത്സ പദ്ധതിയുടെ മൂന്നാം പതിപ്പ് തുടങ്ങുന്നു. കാഴ്ചയുടെ ആദ്യ രണ്ട് പതിപ്പുകളിലൂടെ നിരവധി പേര്‍ക്കാണ് കാഴ്ച്ച ലഭിച്ചത്. കേരളത്തിലെ ഏറ്റവും വലിയ നേത്ര ചികിത്സ കേന്ദ്രമായ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പ്പിറ്റലും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടഷനും സംയുക്തമായാണ് കാഴ്ച്ച 3 സംഘടിപ്പിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച്ചയാണ് മൂന്നാം പതിപ്പ് നടക്കുക.

ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിലെ നേത്രബാങ്കിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ചാണ് കാഴ്ച്ച 3 നടക്കുന്നത്. മൂന്നാം പതിപ്പ് മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കാഴ്ച്ച പദ്ധതി ഇത്തവണ ആദിവാസി മേഖലയില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ വര്‍ഗീസ് പൊട്ടക്കല്‍ അറിയിച്ചു.

2005ല്‍ കാഴ്ച്ച സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ജീവകാരുണ്യ പ്രവര്‍ത്തനമായ കാഴ്ച്ച പദ്ധതി ആരംഭിക്കുന്നത്. 2010ലാണ് പദ്ധതിയുടെ രണ്ടാം പതിപ്പ് നടന്നത്.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT