Film News

അന്ന് സെക്യൂരിറ്റിയെ മാറ്റി നിര്‍ത്തി സെല്‍ഫി, സഞ്ചാരി വിജയ്‌യുടെ അവസാന സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി

അന്തരിച്ച കന്നട നടനും ദേശീയ പുരസ്‌കാര ജേതാവുമായ സഞ്ചാരി വിജയ്‌യുടെ അവസാന സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി. തലേദണ്ഡ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചാണ് മമ്മൂട്ടി സഞ്ചാരി വിജയിയുമായുള്ള ഓര്‍മ്മകളെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടിയുടെ വാക്കുകള്‍:

സഞ്ചാരി വിജയ്യുടെ നല്ല ഓര്‍മ്മകള്‍ അനുസ്മരിച്ചുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. അദ്ദേഹം ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്.എന്റെ ഒരു ആരാധകനാണെന്ന് അന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിനീതനായി. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത സിനിമ കാണണമെന്നും എന്റെ ചിന്തകള്‍ കേള്‍ക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

ആര്‍ക്കറിയാമായിരുന്നു അത് അദ്ദേഹത്തിന്റെ അവസാനമായിരിക്കുമെന്ന്. അദ്ദേഹത്തിന്റെ പുതിയ ചിത്രം 'തലേദണ്ഡ' തിയേറ്ററുകളില്‍ കണ്ട് നമുക്ക് അദ്ദേഹത്തിന്റെ ഓര്‍മ്മ ആഘോഷിക്കാം. ഞങ്ങള്‍ സിനിമയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനവും കഴിവും അറിയാന്‍ വിജയ് ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

ഫിലിംഫെയര്‍ പുരസ്‌കാര വേദിയില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയും സഞ്ചാരി വിജയിയും കണ്ടുമുട്ടുന്നത്. അന്ന് മമ്മൂട്ടി ദേശീയ പുരസ്‌കാരം ലഭിച്ചതിന് വിജയിയെ നേരിട്ട് അഭിനന്ദിക്കുകയായിരുന്നു. തുടര്‍ന്ന് വിജയ്‌ക്കൊപ്പം മമ്മൂട്ടി സെല്‍ഫി എടുക്കുകയും ചെയ്തിരുന്നു.

'നാനു അവനല്ല അവളു' എന്ന ചിത്രത്തിനാണ് വിജയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 2021 ജൂണിലാണ് സഞ്ചാരി വിജയ് മരണപ്പെടുന്നത്. വാഹനാപകടത്തെ തുര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT